പഠന മുറി: അപേക്ഷ ക്ഷണിച്ചു
പേരാവൂർ : ഇരിക്കൂർ പട്ടികജാതി വികസന ഓഫിസിന്റെ പരിധിയിൽ ഇരിക്കൂർ, ഇരിട്ടി, പേരാവൂർ ബ്ലോക്കുകളിലും ഇരിട്ടി, ശ്രീകണ്ഠാപുരം, മട്ടന്നൂർ നഗരസഭ പരിധികളിലും പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് പഠന മുറി നിർമിക്കാൻ സഹായം നൽകുന്നു. 800 ചതുരശ്ര അടിയിൽ കവിയാത്ത വീടിനോടു ചേർന്നാണ് പഠന മുറി അനുവദിക്കുക.
സർക്കാർ, കേന്ദ്രീയ വിദ്യാലയം, എയ്ഡഡ്, സ്പെഷൽ, ടെക്നിക്കൽ സ്കൂളുകളിൽ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 1 ലക്ഷം രൂപയിൽ കവിയാത്ത കുടുംബ വാർഷിക വരുമാനം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ ലഭിക്കും. അവസാന തീയതി ഓഗസ്റ്റ് 10. ഫോൺ: 04602257140, 8547630167.