ദേശീയ നൃത്ത മത്സരത്തിൽ പേരാവൂർ സ്വദേശിനിക്ക് ഒന്നാം സ്ഥാനം

പേരാവൂർ : ഓൾ ഇൻഡ്യ ഡാൻസ് അസോസിയേഷൻ ഓം സ്‌കൂൾ ഓഫ് ഡാൻസുമായി ചേർന്ന് കോഴിക്കോട് സംഘടിപ്പിച്ച ദേശീയ ക്ലാസിക്കൽ ഡാൻസ് മത്സരത്തിൽ പേരാവൂർ സ്വദേശിനിക്ക് രണ്ടിനങ്ങളിൽ ഒന്നാം സ്ഥാനം. കുനിത്തല സ്വദേശിനി വിസ്മയ മോഹൻദാസാണ് ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ ജേതാവായത്. മോഹിനിയാട്ടത്തിൽ ‘വള്ളത്തോൾ നാരായണ മേനോൻ സ്മൃതി സമ്മാൻ-2022’ പുരസ്‌കാരവും വിസ്മയ കരസ്ഥമാക്കി.
ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, വേൾഡ് റെക്കോർഡ്‌സ് യൂണിയൻ എന്നിവയും ലഭിച്ചിട്ടുണ്ട്. കുനിത്തലയിലെ മേക്കിലേരി ഷീജയുടെയും സലാലയിൽ ഉദ്യോഗസ്ഥനായ മോഹൻ ദാസിന്റെയും മകളാണ് വിസ്മയ. സഹോദരൻ: വിവേക് മോഹൻദാസ്.