പേരാവൂർ അഞ്ചാം വാർഡ് കുടുംബശ്രീ ഉന്നത വിജയികളെ അനുമോദിച്ചു

മണത്തണ: പേരാവൂർ പഞ്ചായത്ത് അഞ്ചാം വാർഡ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ ആദരിച്ചു. എം.എ. ജേണലിസം ഒന്നാം റാങ്ക് ജേതാവ് നീതു തങ്കച്ചൻ, എട്ടാം റാങ്ക് ജേതാവ് ചെറുപുഷ്പം എന്നിവരെ പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ മെമെൻ്റോ നല്കി അനുമോദിച്ചു. വാർഡ് മെമ്പർ യു.വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എ.ഡി.എസ് ചെയർപേഴ്സൺ കെ. രാധാമണി, സെക്രട്ടറി റജീന ശ്രീജേഷ്, സി.ഡി.എസ്. അംഗം സിന്ധു രമേശൻ, വത്സമ്മ ജോസഫ്, ലൈല, വി.ആർ.സുനിത എന്നിവർ സംസാരിച്ചു