നാഷണൽ എക്സ്-സർവീസ് കോ-ഓർഡിനേഷൻ പേരാവൂരിൽ കാർഗിൽ ദിനാചരണം നടത്തി

പേരാവൂർ : നാഷണൽ എക്സ്-സർവീസ് കോ -ഓർഡിനേഷൻ മേഖല കമ്മിറ്റി പേരാവൂരിൽ കാർഗിൽ ദിനാചരണം നടത്തി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. കെ.ജെ. ജോൺ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം. ശൈലജ ടീച്ചർ, ജോഷി ജേക്കബ്, കാന്തിമതി ടീച്ചർ, എം. പി. ചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.