മുഴപ്പിലങ്ങാട് – ധർമടം ബീച്ച് സമഗ്രവികസന പദ്ധതി ഉദ്‌ഘാടനം ഇന്ന്
കണ്ണൂർ : മുഴപ്പിലങ്ങാട്–ധർമടം ബീച്ച് സമഗ്രവികസനം പദ്ധതി ഉദ്‌ഘാടനം ബുധനാഴ്‌ച വൈകിട്ട് അഞ്ചിന് മുഴപ്പിലങ്ങാട് സെൻട്രൽ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിഫ്‌ബി ഫണ്ടിൽനിന്ന് 233.71 കോടി രൂപ വകയിരുത്തിയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. നടപ്പാത, വാട്ടർ സ്‌പോർട്‌സ്, ധർമടം ബീച്ചിന്റെ വികസനം, ധർമടം ദ്വീപിന്റെ തനിമ നിലനിർത്തിയുള്ള വികസനം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനാണ് നിർവഹണ ചുമതല. പദ്ധതിയുടെ ഒന്നാം ഘട്ടമായി 79.51 കോടി രൂപയുടെ നിർമാണ പ്രവൃത്തികളുടെ ഉദ്‌ഘാടനമാണ് നടക്കുക. ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
.
.