‘കേരള സവാരി’ ചിങ്ങം ഒന്നുമുതൽ; കേരളത്തിന്റെ സ്വന്തം ഓൺലൈൻ ടാക്‌സി സർവ്വീസ്‌

Share our post

തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്‌സി സർവീസായ കേരള സവാരി ചിങ്ങം ഒന്നു മുതൽ ആരംഭിക്കും. ഓല, ഊബർ മോഡലിലാണ്‌ ഓൺലൈൻ ടാക്‌സി സർവീസ് വരുന്നത്. കേരള സർക്കാർ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിലാണ്‌ സർവീസ്‌ ആരംഭിക്കുന്നത്‌.
തർക്കങ്ങളില്ലാതെ സുരക്ഷിത യാത്രയാണ് കേരള സവാരിയുടെ പ്രധാന ലക്ഷ്യം. 500 ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായി. ഐടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ മേഖലയിലെ ആദ്യ ഓട്ടോ ടാക്‌സി സംവിധാനമാണ് യാഥാർഥ്യമാകുന്നത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!