ജനസേവാ കേന്ദ്രത്തിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

പഞ്ചായത്ത് ജനസേവാ കേന്ദ്രത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കറ്റാനം വെട്ടിക്കോട് പാല കണ്ടത്തിൽ ഷിബുവിന്റെ ഭാര്യ രമ്യ(30)യാണ് ഭരണിക്കാവ് പഞ്ചായത്ത് ജനസേവ കേന്ദ്രത്തിലെ ഫാനിൽ തൂങ്ങി തൂങ്ങി മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം കായംകുളം താലൂക്ക് ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. കുടുംബ വഴക്കാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു.
തിങ്കളാഴ്ച രാത്രി വൈകിയും ജോലി കഴിഞ്ഞ് വീട്ടിൽ എത്താത്തിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രമ്യയെ ജനസേവാ കേന്ദ്രത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.