ഓണത്തിന് പച്ചക്കറിയൊരുക്കാൻ വിദ്യാർഥികൾക്ക് വിത്തുപേന

Share our post

ഓണത്തിന് പച്ചക്കറിയൊരുക്കാനായി കർഷകദിനത്തിൽ കടമ്പേരി ജി.യു.പി. സ്കൂളിലെ 200-ൽപരം വിദ്യാർഥികൾ അവരുടെ ഗൃഹാങ്കണങ്ങിൽ വിളവിറക്കും.

ഇതിനായി സ്കൂളിലെ വിദ്യാർഥികൾക്കെല്ലാം വിത്തുപേന നൽകി. ആന്തൂർ കൃഷിഭവനും കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് എൻ.എസ്.എസ്. യൂണിറ്റും സംയുക്തമായാണ് പരിപാടി നടപ്പാക്കിയത്. പേനയിൽ നിറയ്ക്കാനുള്ള വിവിധ വിത്തുകൾ കൃഷിഭവൻ നൽകിയപ്പോൾ പേന ഉൾപ്പെടെയുള്ളവ നിർമിക്കുന്നതിനുള്ള 
സാങ്കേതിക സഹായം എൻജിനിയറിങ് കോളേജ് എൻ.എസ്.എസ്. യൂണിറ്റും ഉറപ്പുവരുത്തി.
എല്ലാ വിദ്യാർഥികളും പേന ഉപയോഗിച്ച് തീർന്നാൽ വിത്തുകൾ ലഭിക്കും. ഈ വിത്തുകളാണ് 17-ന് വീടുകളിലാകെ നടുക.
പരിപാടി നഗരസഭാ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ആന്തൂർ കൃഷി ഓഫീസർ ടി.ഒ. വിനോദ്കുമാർ, കെ. ആഷിക് എന്നിവർ സംസാരിച്ചു. കെ. ബ്രോജൻ പരിപാടി വിശദീകരിച്ചു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!