പി.എം. കിസാൻ: 31-നുമുമ്പ് ഭൂമിയുടെ വിവരങ്ങൾ നൽകണം

തിരുവനന്തപുരം: കർഷകർക്ക് വർഷം 6000 രൂപ കിട്ടുന്ന പി.എം. കിസാൻ പദ്ധതിയിൽ ഉൾപ്പെട്ട കർഷകർ 31-നകം വിവരം നൽകണം. സംസ്ഥാന കൃഷിവകുപ്പിന്റെ എയിംസ് പോർട്ടലിലാണ് കൃഷിഭൂമിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകേണ്ടത്. എന്നാലേ തുടർന്നും അനുകൂല്യം ലഭിക്കൂ. ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുകയും വേണം.
പി.എം.കിസാനിൽ രജിസ്റ്റർചെയ്ത കർഷകർ 31-നുമുമ്പായി പി.എം. കിസാൻ പോർട്ടലിലോ അക്ഷയ, കോമൺ സർവീസ് സെന്ററുകൾവഴിയോ ഇ-കെ.വൈ.സി. സമർപ്പിക്കണം.