എം.എസ്. ഗോൾഡ് പേരാവൂർ മേഖലയിലെ ഉന്നത വിജയികളെ ആദരിച്ചു

പേരാവൂർ: എം.എസ്. ഗോൾഡ് & ഡയമണ്ട്സ് പേരാവൂർ മേഖലയിലെ പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പൂക്കോത്ത് റജീന സിറാജ് അധ്യക്ഷത വഹിച്ചു. പേരാവൂർ സെയ്ന്റ് ജോസഫ്സ് ഹൈസ്കൂൾ പ്രഥമധ്യാപകൻ വി.വി. തോമസ്, യു.എം.സി ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ബഷീർ, എം.എസ്. ഗോൾഡ് മാനേജർ ജോയി, മാർക്കറ്റിംഗ് മാനേജർ മുനീർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.