മണത്തണയിൽ സൗജന്യ അസ്ഥിബലക്ഷയ രോഗനിർണയ ക്യാമ്പ്

Share our post

പേരാവൂർ: പേരാവൂർ ഫോറം വാട്ട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സൗജന്യ അസ്ഥിബലക്ഷയ രോഗനിർണയ ക്യാമ്പും പരിശോധനയും ഉന്നത വിജയികളെ ആദരിക്കലും വെള്ളിയാഴ്ച നടക്കും. മണത്തണ സാംസ്‌കാരിക നിലയത്തിൽ രാവിലെ ഒൻപത് മുതൽ ഉച്ചക്ക് ഒരു മണിവരെ നടക്കുന്ന ക്യാമ്പ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

കാൽ മുട്ട് തേയ്മാനം, നടുവേദന (ഓസ്റ്റിയോപോറോസിസ്) എന്നിവ കണ്ടെത്തുന്നതിനും പരിശോധനക്കുമുള്ള ക്യാമ്പിൽ 200 പേർക്കാണ് സൗജന്യ രോഗനിർണയം ലഭിക്കുക. വിവിധ പരീക്ഷകളിൽ ഉന്നത വിജയികളായവരെയും ആദരിക്കും. പേരാവൂർ താലൂക്കാസ്പത്രിയിലെ അസ്ഥിരോഗ വിദഗ്ദരായ ഡോ. അശ്വിൻ ഹേമചന്ദ്രൻ, ഡോ.വി.പി. സന്ദീപ് എന്നിവർ നേതൃത്വം നൽകും.

പൊതുജനങ്ങളെ ബാധിക്കുന്ന പേരാവൂരിലെ വിവിധ വിഷയങ്ങളിലിടപെട്ട് പരിഹാരം കാണുന്നതിന് രൂപവ്തകരിച്ച കൂട്ടായ്മ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ ഫോറം ഭാരവാഹികളായ ബേബി കുര്യൻ, കെ.സി. പ്രശാന്ത്, സി.എം.ജെ. മണത്തണ, അരിപ്പയിൽ മജീദ്, സന്തോഷ് പാമ്പാറ എന്നിവർ സംബന്ധിച്ചു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!