വൈദ്യുതി ബില്ലുകൾ തുടർന്നും കൗണ്ടറിൽ അടയ്ക്കാം
തിരുവനന്തപുരം: എല്ലാ തുകയ്ക്കുള്ള ബില്ലുകളും കൗണ്ടറുകളിൽ തുടർന്നും സ്വീകരിക്കുമെന്ന് വൈദ്യുതി ബോർഡ് വ്യക്തമാക്കി. 500 രൂപയ്ക്കുമുകളിലുള്ള ബിൽ അടയ്ക്കുന്നത് ഓൺലൈനിലൂടെ ആകണമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ, ഇത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടാവുമെന്നതിനാൽ തീരുമാനം മാറ്റി.
പണം ഓൺലൈനായി അടയ്ക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുമെന്ന് ബോർഡ് അറിയിച്ചു.