Connect with us

Breaking News

താമസത്തിനും കൃഷിക്കുമായി നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാം; ചട്ടഭേദഗതി ഇക്കൊല്ലം

Published

on

Share our post

താമസത്തിനും കൃഷിക്കുമായി പതിച്ചുനൽകിയ ഭൂമി ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകുംവിധം ഭൂപതിവ് ചട്ടം ഈ വർഷംതന്നെ ഭേദഗതി ചെയ്യും. ഇതിന് കരട് തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ റവന്യൂ അഡീഷണൽ സെക്രട്ടറി, നിയമ സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ എന്നിവരടങ്ങുന്ന സമിതിയെ റവന്യൂവകുപ്പ് ചുമതലപ്പെടുത്തി. ഭേദഗതിസംബന്ധിച്ച രൂപരേഖ അഡ്വക്കേറ്റ് ജനറൽ തയ്യാറാക്കിയിരുന്നു. ഒക്ടോബറിൽ നിയമസഭാ സമ്മേളനത്തിൽ കരട് ബിൽ അവതരിപ്പിക്കാനാണ് ശ്രമം.

വീട് നിർമിക്കുന്നതിനും കൃഷിഭൂമി ഇല്ലാത്ത കർഷകർക്ക് കൃഷിചെയ്യുന്നതിനുമായാണ് സർക്കാർ ഭൂമി പതിച്ചുനൽകിയിട്ടുള്ളത്. 1964-ലെ ചട്ടത്തിലെ ചട്ടം-8 ഉപചട്ടം-2 പ്രകാരം പതിച്ചുനൽകിയ ഭൂമി പതിച്ചുകിട്ടിയ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാനാവൂ. ലംഘിച്ചാൽ ഭൂപതിവ് റദ്ദാക്കാം.

പതിറ്റാണ്ടുകൾക്കുമുമ്പ് പതിച്ചുനൽകിയ ഭൂമി തലമുറകൾ കൈമാറിയോ കൈമാറ്റം ചെയ്തോ പലതും ഇപ്പോൾ പുതിയ അവകാശികളുടെ പക്കലാണ്. പലതും ചെറുതുണ്ടുകളായി, കൃഷിക്ക് അനുയോജ്യമല്ലാതായി. കർഷകകുടുംബങ്ങൾ പലതും കാർഷികവൃത്തിയിൽനിന്ന് പിന്മാറി. ചിലയിടങ്ങൾ അത്തരം ഭൂമി നഗരപരിധിയിൽ വന്നതോടെ വാണിജ്യപ്രാധാന്യമുള്ള ഭൂമിയായി മാറുകയും ചെയ്തു.

ഭൂമി പതിച്ചുനൽകിയ ഉദ്ദേശ്യത്തിനല്ലാതെ ഉപയോഗിക്കുന്നത് നിയമവിധേയമല്ലാത്തതിനാൽ നിർമാണങ്ങളും മറ്റും അനധികൃതമായി കണക്കാക്കി പൊളിച്ചുനീക്കാൻ തദ്ദേശസ്ഥാപനങ്ങൾ നിർദേശം നൽകുന്നതാണ് പലയിടത്തും പ്രശ്നം സൃഷ്ടിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിൽനിന്ന്‌ കെട്ടിട നമ്പർ നൽകാത്തതിനാൽ വൈദ്യുതി കണക്‌ഷൻ ലഭിക്കുന്നതിനടക്കം നിയമതടസ്സങ്ങളുമുണ്ട്. ഈ സാഹചര്യത്തിലാണ് ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്ന ആവശ്യം.

ചട്ടഭേദഗതിക്കായി പരിഗണിക്കുന്ന വിഷയങ്ങൾ

* പതിച്ചുനൽകിയ ഭൂമിയിൽ വാണിജ്യാവശ്യത്തിനുള്ള നിർമാണാനുമതി

* പതിച്ചുനൽകിയ 15 സെന്റിൽ താഴെയുള്ള ഭൂമിയിൽ 1500 ചതുരശ്ര അടിക്കുമേലുള്ള നിർമാണങ്ങൾ ക്രമപ്പെടുത്തുന്നതിനുള്ള വ്യവസ്ഥ

* തോട്ടഭൂമിയുടെ വിനിയോഗവും ക്രമപ്പെടുത്തലും

* പതിച്ചുനൽകിയ ഭൂമിയിലെ മരംമുറി

* നഗരമേഖലകളായി മാറിയ പ്രദേശങ്ങളിൽ ഭൂമിയുടെ വിനിയോഗം

* പട്ടയഭൂമിയിലെ ക്വാറിപ്രവർത്തനം

* സർക്കാർഭൂമി കൈയേറിയുള്ള നിർമാണങ്ങൾ ഏറ്റെടുത്ത് ഭൂമിയും നിർമാണങ്ങളും സർക്കാരിൽ നിക്ഷിപ്തമാക്കൽ

ഭൂപരിഷ്‌കരണ നിയമത്തിന്റെ അന്തസ്സത്തയ്ക്ക് കോട്ടംവരാതെയും ഒരുതരത്തിലും സാമൂഹിക, പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കാതെയും ചട്ടം ഭേദഗതി ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇടുക്കി, വയനാട് ജില്ലകളിൽ അടക്കം ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതാകും ഭേദഗതി.

നിലവിലുള്ള ഭേദഗതികൾ

കേരളത്തിൽ ഭൂമി പതിച്ചുനൽകുന്നത് 1960-ലെ ഭൂമി പതിവ് നിയമം അടിസ്ഥാനമാക്കി നിർമിച്ച വിവിധ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ്. ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളിലെ ഭൂമി പതിച്ചുനൽകാനായി ഉണ്ടാക്കിയ 1964-ലെ ചട്ടങ്ങളാണ് ആദ്യത്തേത്. 1977-നുമുമ്പ്‌ കുടിയേറി കൃഷിചെയ്തു കൈവശംവെച്ചുവന്ന വനഭൂമി പതിച്ചുനൽകുന്നതിനായാണ് 1993-ൽ പ്രത്യേക ചട്ടങ്ങൾ കൊണ്ടുവന്നത്. നഗരപ്രദേശത്തെ ഭൂമി പതിച്ചുനൽകാനായി 1995-ൽ ചട്ടമുണ്ടാക്കി.

1964-ലെ ചട്ടപ്രകാരം പതിച്ചുനൽകുന്നത് കൃഷിക്കും താമസത്തിനും സ്വന്തം ഭൂമിയുടെ ഗുണപരമായ വിനിയോഗത്തിനും മാത്രമാണ്. 1995-ലെ ചട്ടപ്രകാരം വീട് നിർമിക്കുന്നതിനും കടമുറികൾ നിർമിക്കുന്നതിനും സ്വന്തം ഭൂമിയുടെ ഗുണപരമായ വിനിയോഗത്തിനും വാണിജ്യ-ചാരിറ്റബിൾ ആവശ്യങ്ങൾക്കും അനുമതി നൽകുന്നതിനായിരുന്നു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!