ഡ്രൈവിംഗ് ടെസ്റ്റിനിടെ പെൺകുട്ടിയെ കയറി പിടിച്ചു; എം.വി.ഐ.ക്ക് സസ്പെൻഷൻ

ഡ്രൈവിംഗ് ടെസ്റ്റിനിടെ പെൺകുട്ടിയെ കയറി പിടിച്ച എം.വി.ഐ.ക്ക് സസ്പെൻഷൻ. പത്തനാപുരം മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എ.എസ്. വിനോദ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
ഡ്രൈവിംഗ് ടെസ്റ്റിനിടെ പെൺകുട്ടിയെ കയറി പിടിച്ചെന്ന പരാതിയിലാണ് വിനോദ് കുമാറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണവും ആരംഭിച്ചു. ജൂലൈ 19നാണ് സംഭവം. പെൺകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.