പേരാവൂർ താലൂക്കാസ്പത്രി ഭൂമിയുമായി ബന്ധപ്പെട്ട കോടതി ഉത്തരവിനെതിരെ റിവ്യൂ ഹർജി

Share our post

പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് മുൻസിഫ് കോടതി തള്ളിയ കേസ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി. പേരാവൂർ കാഞ്ഞിരപ്പുഴ സ്വദേശി ചെക്യാട്ട് മമ്മദാണ് കോടതിയുടെ 2022 മെയ് 21 ൻ്റെ ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചത്.

ഹർജിക്കാരൻ 2019 -ൽ നല്കിയ ഹർജി കോടതി ഫീസ് അടക്കാത്തതിനാലാണ് തളളിയത്. ഇത് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് വീണ്ടും കോടതിയെ സമീപിച്ചത്.

ജില്ലാ കലക്ടർ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, താലൂക്കാസ്പത്രി സൂപ്രണ്ട്, പേരാവൂർ അഗ്രിക്കൾച്ചറൽ ഓഫീസർ എന്നിവരാണ് എതിർ കക്ഷികൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!