ആറളം ഫാമിൽ കാട്ടാനയുടെ ജഡം കണ്ടെത്തി

ആറളം: ആറളം ഫാമിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ഫാമിലെ മൂന്നാം ബ്ലോക്കിലാണ് ജഢം കണ്ടെത്തിയത്. ജഢത്തിന് നാലു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് സൂചന. ശനിയാഴ്ച നാലുമണിയോടെയാണ് ഫാമിൽ തിരച്ചിൽ നടത്തിയ വനപാലക സംഘം കാട്ടാനയുടെ ജഡം കണ്ടെത്തിയത്. മരണ കാരണം പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് വനപാലകർ അറിയിച്ചു.