വിദ്യാർഥികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം
കണ്ണൂർ: ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ ഉന്നത വിജയം നേടിയ പട്ടികവർഗ വിദ്യാർഥികൾക്ക് പട്ടികവർഗ വികസന വകുപ്പ് ധനസഹായം നൽകുന്നു. അപേക്ഷ ആഗസ്റ്റ് എട്ടിന് മുമ്പ് ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ആറളം സൈറ്റ് മാനേജരുടെ ഓഫീസിലോ കണ്ണൂർ ഐ.ടി.ഡി പി ഓഫീസിലോ ലഭിക്കണം. അപേക്ഷക്കൊപ്പം ജാതി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പും നൽകണം. ഫോൺ: 0497 2700357, 9496070386, 9496070387, 9496070388, 9496070401, 9496070393.