റീച്ചില്‍ നഴ്‌സിങ് പരിശീലനത്തിന് അവസരം

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന റിസോഴ്സ് എന്‍ഹാന്‍സ്‌മെന്റ് അക്കാദമി ഫോര്‍ കരിയര്‍ ഹൈറ്റ്സില്‍ (റീച്ച്) നഴ്സിങ് പരിശീലനത്തിന് അവസരം. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് (സി.എം.ഡി.), ഓവര്‍സീസ് ഡെവലപ്പ്മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് (ഒഡേപ്പക്) എന്നിവര്‍ സംയുക്തമായാണ് പരിശീലനം നല്‍കുന്നത്. വിദേശ നഴ്‌സിങ് രംഗത്ത് മികച്ച അവസരം ലഭ്യമാക്കുകയെന്ന് ഉദ്ദേശ്യത്തിലാണ് പരിശീലനം.
ആഴ്ചയില്‍ 48 മണിക്കൂര്‍ എന്ന തോതില്‍ 21 ആഴ്ചയാണ് കോഴ്സ് കാലാവധി. ഇംഗ്ലീഷ് കമ്യൂണിക്കേഷന്‍, പേഴ്സണാലിറ്റി, സോഫ്റ്റ് സ്‌കില്‍ ട്രെയിനിങ്, ബേസിക് ഐ.ടി. സ്‌കില്‍സ്, എമര്‍ജന്‍സി, ക്രിട്ടിക്കല്‍ കെയര്‍ നഴ്സിങ് സ്‌കില്‍സ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, പേഷ്യന്റ് സേഫ്റ്റി, ക്ലിനിക്കല്‍ ട്രെയിനിങ് എന്നിവയിലാണ് പരിശീലനം. യു.കെ.യിലെ ലൈസന്‍സിങ് മാനദണ്ഡമായ ഒ.എസ്.സി.ഇ.യിലേക്കുവേണ്ടിയുള്ള തീവ്രപരിശീലനമാണ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കും: www.kswdc.org, www.reach.org.in, www.odepcskills.in