മുഴക്കുന്ന് ക്ഷേത്ര ഭൂമിയിൽ ദേവഹരിതം പച്ചത്തുരുത്ത് നടീൽ ഉദ്ഘാടനം നടന്നു

മുഴക്കുന്ന് : മൃദംഗ ശൈലേശ്വരി ക്ഷേത്ര പറമ്പിൽ ഹരിതകേരള മിഷന്റെ സഹായത്തോടെ ദേവസ്വം ബോർഡ് നിർമ്മിക്കുന്ന “ദേവഹരിതം പച്ചത്തുരുത്ത്” നടീൽ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു അധ്യക്ഷയായി. ക്ഷേത്രത്തിന് ചേർന്നുള്ള അരയേക്കർ സ്ഥലത്താണ് പച്ചത്തുരുത്ത് നിർമ്മിക്കുന്നത്. വ്യത്യസ്തവും ക്ഷേത്രകാവുകൾക്ക് ഇണങ്ങുന്നതുമായ ഇരുന്നുറോളം തൈകളാണ് നട്ട് സംരക്ഷിക്കുക. ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പദ്ധതി വിശദീകരിച്ചു. ക്ഷേത്രം ദേവസ്വം ബോർഡ് ചെയർമാൻ എ.കെ. മനോഹരൻ, മലബാർ ദേവസ്വം തലശ്ശേരി ഏരിയ കമ്മറ്റി ചെയർമാൻ കെ.പി. സുധി, സതീശൻ തില്ലങ്കേരി, പൊന്നമ്മ കുഞ്ഞമ്മ, എക്‌സികുട്ടീവ് ഓഫീസർ എം. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.