ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവീസ് ഡിപ്ലോമ 

Share our post

കോഴിക്കോട് : ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ഒന്നര വർഷത്തെ തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകൾ: കേന്ദ്ര സർക്കാരിന്റെ നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയുടെ ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവീസ്. യോഗ്യത: പ്ലസ് ടു. 25 വയസ്സാണ് പ്രായപരിധി. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് സീറ്റ് സംവരണവും വയസിളവുമുണ്ട്. അപേക്ഷാഫോമും വിശദ വിവരങ്ങളും www.sihmkerala.com എന്ന വെബ്സൈറ്റിലും കോഴിക്കോട് വരക്കൽ ബീച്ചിനടുത്തുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഓഫീസിലും ലഭിക്കും. 400  രൂപയാണ് അപേക്ഷാ ഫീസ്. (എസ്.സി/എസ്.ടി 200/ രൂപ). താൽപര്യമുള്ളവർ ആഗസ്റ്റ് 12 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 8943446791, 0495 2385861.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!