കേന്ദ്ര സർവകലാശാല പി.എച്ച്.ഡി. പ്രവേശനം: പട്ടിക വിഭാഗക്കാർക്ക് സ്പെഷ്യൽ ഡ്രൈവ്
പെരിയ: കേരള കേന്ദ്ര സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ പി.എച്ച്.ഡി. പ്രവേശനത്തിന് പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിലുള്ള ഒഴിവുകളിലേക്ക് സ്പെഷ്യൽ ഡ്രൈവ് നടത്തുന്നു. ഇക്കണോമിക്‌സ് (രണ്ട്), പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് (ഒന്ന്), എജ്യുക്കേഷൻ (നാല്), ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി (രണ്ട്), കംപ്യുട്ടർ സയൻസ് (രണ്ട്), എൻവയോൺമെന്റൽ സയൻസ് (രണ്ട്), ജിനോമിക് സയൻസ് (മൂന്ന്), ജിയോളജി (രണ്ട്), മാത്തമാറ്റിക്‌സ് (അഞ്ച്), പ്ലാന്റ് സയൻസ് (രണ്ട്), ലോ (മൂന്ന്), ഫിസിക്‌സ് (ആറ്), കെമിസ്ട്രി (മൂന്ന്), ലിംഗ്വിസ്റ്റിക്‌സ് (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകൾ.