കോളയാടിൽ പട്ടികവർഗക്കാർക്ക് രേഖകൾ നൽകാൻ ക്യാമ്പ് നടത്തി

കോളയാട്: ആസാദി കാ അമൃത് മഹോത്സവ് പരിപാടിയോടനുബന്ധിച്ച് കോളയാട് പഞ്ചായത്തിൽ പട്ടികവർഗക്കാർക്ക് വിവിധ രേഖകൾ നൽകുന്നതിനുള്ള പ്രത്യേക ക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. റിജി അധ്യക്ഷത വഹിച്ചു.
തലശേരി സബ് കലക്ടർ അനുകുമാരി ഐ.എ.എസ്, പഞ്ചായത്തംഗങ്ങളായ പി. ജയരാജൻ, സിനിത സജീവൻ, ഉഷ മോഹനൻ, വി. ശാലിനി, ട്രൈബൽ ഓഫീസർ പി.വി. ഗിരിജ, എസ്. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
തിരിച്ചറിയൽ രേഖകൾ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ എന്നിവ ഇല്ലാത്ത പട്ടികവർഗക്കാർക്ക് അവ ലഭ്യമാക്കുന്നതിന് വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കിയാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ സബ് കലക്ടർ അനുകുമാരി നേരിട്ട് പരാതികൾ സ്വീകരിച്ചു.