ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷിക്കാം
കണ്ണൂർ: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പിന്നാമ്പുറ കരിമീൻ വിത്തുൽപാദന യൂണിറ്റ്, പിന്നാമ്പുറ വരാൽ വിത്തുൽപാദന യൂണിറ്റ് എന്നീ ഘടക പദ്ധതികളിലേക്ക് ജില്ലയിലെ ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, മത്സ്യ കർഷകവികസന ഏജൻസി, കണ്ണൂർ എന്ന വിലാസത്തിലോ, ffdaknr@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ആഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ : 04972 732340.