ഗ്രെഫിൽനിന്ന് വിരമിച്ചവർക്കും വീട്ടുകരം ഒഴിവാക്കി

Share our post

കേന്ദ്ര പോലീസ് സേനാവിഭാഗങ്ങൾക്ക് വീട്ടുകരം ഒഴിവാക്കിയ ഉത്തരവിന്റെ ആനുകൂല്യം ജനറൽ റിസർവ് എൻജിനിയറിങ് ഫോഴ്സ് (ഗ്രെഫ്), ബോർഡർ റോഡ്സ് ഓർഗനൈസേഷൻ എന്നിവയിൽനിന്നു വിരമിച്ചവർക്കുകൂടി ലഭ്യമാക്കി. ഹിമാലയൻ മൗണ്ടൻ സൊസൈറ്റി ഓഫ് ചാരിറ്റി നൽകിയ നിവേദനത്തിലാണ് സർക്കാർ നടപടി.

ഈ സേനകളിൽനിന്നു വിരമിച്ചവർ, അവരുടെ ഭാര്യമാർ, വിധവകൾ എന്നിവർ യഥാർഥ താമസത്തിനായി ഉപയോഗിക്കുന്ന കെട്ടിടങ്ങളെയാണ് വസ്തുനികുതി അടയ്ക്കുന്നതിൽനിന്ന്‌ ഒഴിവാക്കിയത്. ബി.എസ്.എഫ്., സി.ആർ.പി.എഫ്., എസ്.എസ്.എഫ്. തുടങ്ങിയ സേനാവിഭാഗങ്ങൾക്ക് നിലവിൽ ഈ ആനുകൂല്യം ലഭിക്കുന്നുണ്ട്.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!