പ്രധാനമന്ത്രി ശ്രം യോഗി മൻധൻ പദ്ധതി
കണ്ണൂർ : ആസാദി കാ അമൃത് മഹോത്സവം അന്ത്യോദയ ക്യാമ്പയിനിന്റെ ഭാഗമായി കേന്ദ്രസർക്കാർ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വാർധക്യകാല പെൻഷൻ സുരക്ഷ ഉറപ്പാക്കാനായി നടപ്പാക്കിയ പ്രധാനമന്ത്രി ശ്രം യോഗി മാൻ ധൻ പദ്ധതിയിൽ അംഗത്വമെടുക്കാം. 18 നും 40 നും ഇടയിലുള്ള എൻ.പി.എസ്/ഇ.പി.എഫ്/ഇ.എസ്.ഐ അംഗത്വം ഇല്ലാത്ത, ആദായ നികുതി അടക്കാത്ത അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ചേരാം. maandhan.in എന്ന പോർട്ടലിൽ സ്വന്തമായോ ജനസേവന കേന്ദ്രം മുഖേനയോ അംഗത്വം എടുക്കാം. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ സഹിതം കണ്ണൂർ ഫോർട്ട് റോഡ് വി.കെ. കോംപ്ലക്‌സിലെ പി.എഫ്. ഓഫീസുമായി ബന്ധപ്പെടുക. ഇതുമായി ബന്ധപ്പെട്ട ക്യാമ്പ് ജൂലൈ 24ന് രാവിലെ പത്ത് മണിക്ക് കണ്ണൂർ ചെക്കിക്കുളം തായിക്കണ്ടി കോംപ്ലക്സിൽ നടത്തും.