കൊളക്കാട് കാപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു

കൊളക്കാട് : കാപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആചരിച്ചു. ചിത്രപ്രദർശനം, പി.എസ്.എൽ.വി റോക്കറ്റ് മാതൃക നിർമാണം, ഡോക്യുമെന്ററി പ്രദർശനം എന്നിവ നടത്തി. ചാന്ദ്രദിനത്തിന്റെ സവിശേഷതകളെപ്പറ്റി പി. എ. ജെയ്സൺ പ്രഭാഷണം നടത്തി. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തേണ്ടതിനെ കുറിച്ച് വിദ്യാർത്ഥികളായ അഡോൺ ജോർജ്, അൽന റോസ് തോമസ്, എന്നിവർ ആശയങ്ങൾ പങ്കുവച്ചു. കുട്ടികൾക്കായി പോസ്റ്റർ നിർമാണം, ക്വിസ് മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു. അധ്യാപകരായ ജെസി കുരുവിള, ദീപ്തി കുര്യാക്കോസ്, റീജ തോമസ് എന്നിവർ നേതൃത്വം നൽകി.