ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തൂ; അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി

Share our post

ന്യൂഡല്‍ഹി: ഓഗസ്റ്റ് 13 മുതല്‍ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ വീട്ടിലും ദേശീയ പതാക എന്ന ആശയത്തിന് ശക്തിപകരാനും അദ്ദേഹം ട്വീറ്റുകളിലൂടെ ആവശ്യപ്പെട്ടു.

എല്ലാ വീടുകളിലും ദേശീയ പതാകയെന്ന ലക്ഷ്യം ത്രിവര്‍ണ പതാകയോടുള്ള നമ്മുടെ ആത്മബന്ധം ദൃഢമാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോളനി ഭരണത്തിനെതിരെ പോരാടുന്നതിനിടെ സ്വതന്ത്ര ഇന്ത്യയും ദേശീയ പതാകയും സ്വപ്‌നം കണ്ടവരുടെ ധൈര്യവും പരിശ്രമങ്ങളും നാം അനുസ്മരിക്കേണ്ടതുണ്ട്. അവര്‍ സ്വപ്‌നംകണ്ട ഇന്ത്യ യാഥാര്‍ഥ്യമാക്കാന്‍ നാം പ്രതിജ്ഞാബദ്ധമാണ്. സ്വാതന്ത്ര്യം ലഭിച്ചതിന്റഎ 75-ാം വാര്‍ഷിക ആസാദി കാ അമൃത് മഹോത്സവമായി ആഘോഷിക്കുന്ന വേളയില്‍ എല്ലാ വീടുകളിലും ത്രിവര്‍ണ പതാക എന്ന ആശയത്തെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!