Breaking News
പേരാവൂർ താലൂക്കാസ്പത്രിയിലെ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കൽ നിലച്ചു;ഹൈക്കോടതി സ്റ്റേ മൂന്ന് മാസത്തേക്ക് നീട്ടി നല്കി
പേരാവൂർ: താലൂക്കാസ്പത്രിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലത്തിന്മേൽ സ്വകാര്യ വ്യക്തികൾ ഹൈക്കോടതിയിൽ നിന്ന് സമ്പാദിച്ച സ്റ്റേ മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്കി.ഇതോടെ ലിക്വിഡ് ഓക്‌സിജൻ പ്ലാന്റ് കാടുമൂടി നശിക്കുന്ന സ്ഥിതിയായി.
ജൂലായ് ആറിനാണ് ആസ്പത്രിയുടെ സമീപവാസികളായ തളയൻകണ്ടി അഹമ്മദ് കുട്ടി,തളയൻ കണ്ടി റാബിയ എന്നിവർ ഹൈക്കോടതിയിൽ നിന്ന് ആസ്പത്രി ഭൂമിക്കെതിരെ 14 ദിവസത്തേക്ക് സ്റ്റേ വാങ്ങിയത്.ജൂലായ് 19ന് കേസ് പരിഗണിച്ചപ്പോൾ കേസിലെ ഒന്നാം എതിർകക്ഷിയായ പേരാവൂർ പഞ്ചായത്ത് ഏർപ്പെടുത്തിയ അഭിഭാഷകൻ സ്റ്റേ നീക്കാനാവശ്യമായ രേഖകൾ കോടതിയിൽ സമർപ്പിച്ചില്ലെന്നാണ് വിവരം.ഇതാണ് സ്റ്റേ മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്കാൻ കാരണമെന്നാണറിയുന്നത്.
പഞ്ചായത്ത് സെക്രട്ടറിയെക്കൂടാതെ,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി,കണ്ണൂർ ജില്ലാ കലക്ടർ,താലൂക്കാസ്പത്രി സൂപ്രണ്ട് എന്നിവരാണ് കേസിലെ മറ്റ് എതിർ കക്ഷികൾ.ആസ്പത്രി റോഡിന് അവകാശമുന്നയിച്ചാണ് ഹരജി എന്നതിനാൽ, പേരാവൂർ പഞ്ചായത്ത് സെക്രട്ടറിയാണ് റോഡുമായി ബന്ധപ്പെട്ട രേഖകൾ കോടതിയിൽ ഹാജരാക്കേണ്ടത്.
താലൂക്കാസ്പത്രി ഭൂമിയിലൂടെ പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെടുന്ന റോഡില്ലെന്നിരിക്കെ,പഞ്ചായത്തധികൃതർ ഇക്കാര്യം ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം വഴി സമർപ്പിക്കുന്നതിൽ വന്ന വീഴ്ചയാണ് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത് വൈകിപ്പിക്കുന്നത്.പേരാവൂർബസ് സ്റ്റാൻഡ് വഴി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് ഔദ്യോഗിക റോഡുണ്ടെന്ന് കാണിച്ചാണ് ഹർജിക്കാർ സ്റ്റേ സമ്പാദിച്ചത്.എന്നാൽ,ഹർജിക്കാർ കോടതിയിൽ സമർപ്പിച്ച പ്ലാൻ പ്രകാരമുള്ള റോഡ് നിലവിലില്ല.
ഇക്കാര്യം കോടതിയിൽ ബോധിപ്പിക്കേണ്ട പേരാവൂർ പഞ്ചായത്ത് തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് ആസ്പത്രി സംരക്ഷണ സമിതി ആരോപിച്ചു.ആയിരക്കണക്കിന് നിർധന രോഗികൾ ആശ്രയിക്കുന്ന പേരാവൂർ താലൂക്കാസ്പത്രിയുടെ വികസനം തടസ്സപ്പെടുത്തുന്നതിന് പ്രത്യേകം ഒരു ലോബി പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്നും ഇത്തരക്കാരെ പൊതുജനം ജനകീയ വിചാരണ ചെയ്യുന്ന നാൾ വിദൂരമല്ലെന്നും സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു