Connect with us

Breaking News

കേരളത്തിൽ വിൽക്കുന്ന 82 കമ്പനികളുടെ മുളക് പൊടി ചുമപ്പിക്കുന്നത് തുണികൾക്ക് നിറം നൽകുന്ന സുഡാൻ ചേർത്ത്

Published

on

Share our post

കേരളത്തിൽ വിറ്റഴിക്കുന്ന തമിഴ്നാടൻ കമ്പനികളുടെ കറിപ്പൊടികളിൽ കൊടുംവിഷം ചേർക്കുന്നതായി തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കുറ്റസമ്മതം. വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷയിലാണ് മായം ചേർക്കാൻ ഉപയോഗിക്കുന്നത് കൊടുംവിഷമാണെന്ന് സമ്മതിച്ചുള്ള മറുപടി ലഭിച്ചത്.

എത്തിയോൺ കീടനാശിനിയും സുഡാൻ റെഡുമാണ് കറിപ്പൊടികളിൽ ചേർക്കുന്നത്. എത്തിയോൺ ചെറിയ തോതിൽ പോലും ശരീരത്തിൽ ചെന്നാൽ ഛർദ്ദി, വയറിളക്കം, തലവേദന, തളർച്ച, പ്രതികരണ ശേഷി കുറയൽ, സംസാരം മന്ദഗതിയിലാവുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. സന്ധിവാതത്തിനും കാരണമാകാം. കാഴ്ചയും ഓർമശക്തിയും കുറയും. മരണത്തിലേക്ക് വരെ നയിക്കാം. മഞ്ഞൾപ്പൊടിയുടെ നിറവും തൂക്കവും വർദ്ധിപ്പിക്കാൻ ലെസ്‌ക്രോമേറ്റ് ആണ് കലർത്തുന്നത്.

82 കമ്പനികളുടെ മുളക് പൊടിയിൽ തുണികൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന സുഡാൻ റെഡും 260 മറ്റ് മസാലകളിൽ എത്തിയോൺ കീടനാശിനിയും കലർത്തുന്നതായി ചെന്നൈ ഫുഡ് അനലൈസീസ് ലാബിൽ നടന്ന പരിശോധനയിൽ തെളിഞ്ഞു. തമിഴ്നാട് ഫുഡ് സേ്ര്രഫി വകുപ്പ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഈ മുളക് പൊടിയും മസാലപ്പൊടികളും കേരളത്തിൽ വ്യാപകമായി വിൽക്കപ്പെടുന്നവയാണെങ്കിലും ഇവിടത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ണടയ്ക്കുകയാണ്. കൊടുംവിഷം കലർന്ന കറിപ്പൈാടികൾ തടസം കൂടാതെ അതിർത്തി കടന്ന് എത്തുന്നു. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താനുള്ള പ്രാഥമിക പരിശോധനകളായ അനിലിയൻ ക്ലോറൈഡ് ടെസ്റ്റ്, ലെസ്‌ക്രോമേറ്റ് ടെസ്റ്റ്, സ്റ്റാർച്ച് ടെസ്റ്റ്, ബോഡിൻസ് ടെസ്റ്റ് എന്നിവ പോലും പലപ്പോഴും നടക്കാറില്ല. നടന്നാലും വൻകിട കമ്പനികളാണെങ്കിൽ മുകളിൽ നിന്നുള്ള ഇടപെടലിനെത്തുടർന്ന് കടത്തിവിടുകയാണ് പതിവ്. മായം കണ്ടെത്തൽ പത്തു കാശുണ്ടാണ്ടാക്കാനുള്ള വഴിയായാണ് മിക്ക ഉദ്യോഗസ്ഥരും കാണുന്നതെന്നാണ് വ്യാപക പരാതി.

പേരു വെളിപ്പെടുത്താത്ത ഒരു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ പറയുന്നു.

അഗ് മാർക്കിന്റെ കൊച്ചി വെല്ലിംഗ്ടൺ ഐലന്റിലെ ലാബിൽ പരിശോധനാ സൗകര്യമുണ്ട്. റീജിയണൽ ലാബിൽ പണമടച്ച് അപേക്ഷ നൽകിയാൽ വിശദമായ പരിശോധന നടത്താനാകും. ഓണക്കാലമാകുമ്പോൾ സംസ്ഥാന അതിർത്തികളിൽ കാടടച്ചുള്ള പരിശോധനയും കുറേ കമ്പനികളുടെ ഉത്പന്നങ്ങളിലെ മായം കണ്ടെത്തലും വാർത്തയാകുന്നതിനപ്പുറം നടക്കുന്ന ‘ഒത്തുകളി ‘പുറംലോക മറിയാത്തതിനാൽ സർക്കാർ ഒത്താശയോടെ കൊടുംവിഷം കഴിക്കാൻ നമ്മൾ നിർബന്ധിതരാവുകയാണ്.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!