വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ മേഖല യോഗം

പേരാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ മേഖല എക്‌സികുട്ടീവ് യോഗം പേരാവൂരിൽ നടന്നു. ജില്ലാപ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എ. സുധാകരൻ, ജില്ലാ എക്‌സികുട്ടീവംഗം ടോമി, പേരാവൂർ മേഖല ജനറൽ സെക്രട്ടറി മനോജ് താഴെപ്പുരയിൽ, തൊണ്ടിയിൽ യൂണിറ്റ് പ്രസിഡന്റ് എസ്തപ്പാൻ തട്ടിൽ, മാലൂർ യൂണിറ്റ് പ്രസിഡന്റ് ഒ. സുരേഷ്, തില്ലങ്കേരി യൂണിറ്റ് പ്രസിഡന്റ് ആർ.എസ്. ശ്രീനിവാസൻ, കാക്കയങ്ങാട് യൂണിറ്റ് പ്രസിഡന്റ് സക്കരിയ ഹാജി, പേരാവൂർ യൂണിറ്റ് സെക്രട്ടറി പി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.