അയലത്തെ കോഴി മുട്ടയിട്ടോട്ടെ, പക്ഷേ കൂവണ്ട; പരാതിയുമായി അയൽവാസി

നഗരസഭയിൽ നിന്ന് കിട്ടിയ കോഴികളെ വളർത്തുന്ന വീട്ടുകാർക്കെതിരെ പരാതിയുമായി അയൽവാസി. കോഴികൾ കൂവുന്നതാണ് അയൽവാസിയുടെ ഉറക്കം കെടുത്തുന്നത്. റോക്ക്‌വെൽ റോഡിന് സമീപത്തുനിന്നാണ് വേറിട്ട പരാതി ഉയർന്നത്.
അയൽവാസി കോഴിഫാം നടത്തുകയാണെന്നും, കോഴി മുട്ടയിടുന്നതിന് കുഴപ്പമില്ല, പക്ഷേ കൂവരുതെന്നാണ് അയൽവാസിയുടെ ആവശ്യം. പരാതി കിട്ടിയ ഉടൻ നഗരസഭാ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
എന്നാൽ കാര്യങ്ങൾ അവിടംകൊണ്ടൊന്നും തീർന്നില്ല. കോഴിയുടെ കൂവലിന്റെ ശബ്ദം സഹിക്കാൻ കഴിയുന്നില്ലെന്ന് കാണിച്ച് ഉദ്യോഗസ്ഥരുടെ ഫോണിൽ വിളിച്ചും വീട്ടുകാരുടെ ഫോണിൽ വിളിച്ചും ഇയാൾ വീണ്ടും പരാതിപ്പെട്ടതായി റിപ്പോർട്ടുണ്ട്.