സൗഹൃദം നടിച്ച് യുവതിയുടെ ആറര പവൻ സ്വർണമാല കവർന്നു; കുറ്റിക്കോൽ സ്വദേശി പിടിയിൽ
        കണ്ണൂർ : സൗഹൃദം നടിച്ച് യുവതിയുടെ ആറര പവൻ സ്വർണമാല കൈക്കലാക്കിയ യുവാവ് പിടിയിൽ. തളിപ്പറമ്പ് ആന്തൂർ കുറ്റിക്കോൽ സ്വദേശി ബി. ഷബീറിനെ(30)യാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടോടെ എ.കെ.ജി ആശുപത്രിക്ക് സമീപം യുവതിയുടെ ആറര പവൻ സ്വർണമാല കൈക്കലാക്കി മുങ്ങുകയായിരുന്നു. എടക്കാട് സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
