പ്ലസ് വണ്‍ ഉത്തരക്കടലാസില്‍ കുരങ്ങന്‍ മൂത്രമൊഴിച്ചു; വീണ്ടും പരീക്ഷ നടത്തണമെന്ന് വിദ്യാര്‍ഥിനി
        പ്ലസ് വണ്‍ പരീക്ഷ നടക്കുന്നതിനിടെ ഉത്തരക്കടലാസിലും ചോദ്യപേപ്പറിലും കുരങ്ങന്‍ മൂത്രമെഴിച്ചതിനാല്‍ പരീക്ഷ വീണ്ടും എഴുതാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥിനി.
എടയൂര്‍ മാവണ്ടിയൂര്‍ ബ്രദേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി കെ.ടി. ഷിഫ്ലയാണ് പരാതി നല്‍കിയത്. ജൂണ്‍ 24-ന് പ്ലസ് വണ്‍ ബോട്ടണി പരീക്ഷ നടക്കുന്നതിന് ഇടയിലാണ് സംഭവം.
മൂത്രമായതോടെ തന്റെ ചോദ്യപേപ്പറും ഉത്തരക്കടലാസും നനഞ്ഞു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇത് സംഭവിച്ചത്.
സംഭവം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും അനുകൂല നിലപാട് ലഭിക്കാത്തതിനാലാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്ക് പരാതി നല്‍കുന്നതെന്ന് ഷിഫ്ലയും പിതാവ് ഹബീബ് റഹ്‌മാനും പറഞ്ഞു. എന്നാല്‍ ആര്‍ക്കും ഇതുമായി ബന്ധപ്പെട്ട പരാതി കൃത്യസമയത്ത് ലഭിച്ചിട്ടില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.
