ജിപ്മറിൽ 139 നഴ്സ്/പാരാമെഡിക്കൽ സ്റ്റാഫ്: ശമ്പളം 35,400 – 44,900
        പുതുച്ചേരിയിലെ ജവാഹർലാൽ നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ജിപ്മർ) നഴ്സിങ് ഓഫീസറുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും ഒഴിവുകളിലേക്ക് അപേക്ഷിക്കാം. നഴ്സിങ് ഓഫീസറുടെ ഒഴിവുകളിൽ 80 ശതമാനം വനിതകൾക്ക് നീക്കിവെച്ചതാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് നടത്തും.
നഴ്സിങ് ഓഫീസർ
ഒഴിവ്-128. യോഗ്യത-ബി.എസ്.സി. (ഓണേഴ്സ്) നഴ്സിങ്/ ബി.എസ്.സി. നഴ്സിങ്/ബി.എസ്.സി. (പോസ്റ്റ് സർട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബി.എസ്.സി. നഴിസിങ്ങും സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ് വൈഫ് രജിട്രേഷനും. അല്ലെങ്കിൽ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറിയിൽ ഡിപ്ലോമയും സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ് വൈഫ് രജിട്രേഷനും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ടുവർഷത്തെ പ്രവർത്തനപരിചയവും.
ബി.എസ്.സി. യോഗ്യതകൾ ഇന്ത്യൻ നഴ്സിങ് കൗൺസിൽ/ സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ അംഗീകൃത സ്ഥാപനത്തിൽനിന്നോ സർവകലാശാലയിൽനിന്നോ നേടിയതാവണം. ഡിപ്ലോമ യോഗ്യത ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ അംഗീകൃതസ്ഥാപനം/ബോർഡ്/കൗൺസിലിൽ നിന്നോ നേടിയതാവണം. ശമ്പളം 44,900 രൂപ.
എക്സ്റേ ടെക്നീഷ്യൻ (റേഡിയോ ഡയഗ്‌നോസിസ്)
ഒഴിവ്-6. യോഗ്യത-ബി.എസ്‌സി. റേഡിയോഗ്രാഫി/മെഡിക്കൽ ഇമേജിങ് ടെക്നോളജി/തത്തുല്യം (ത്രിവത്സര കോഴ്സ്), റേഡിയോ ഡയഗ്‌നോസിസ് ഉപകരണങ്ങളുടെ പ്രവർത്തനത്തിൽ രണ്ടുവർഷത്തെ പരിചയം. ശമ്പളം 35,400 രൂപ.
എക്സ്റേ ടെക്നീഷ്യൻ (റേഡിയോതെറാപ്പി)
ഒഴിവ്-3. യോഗ്യത-ബി.എസ്‌സി. (റേഡിയേഷൻ തെറാപ്പി/ ബി.എസ്‌സി. (റേഡിയോതെറാപ്പി)., AERB e-LORA രജിസ്ട്രേഷനും രണ്ടുവർഷത്തെ പ്രവർത്തനപരിചയവും. ശമ്പളം 35,400 രൂപ.
റെസ്‌പറേറ്ററി ലബോറട്ടറി ടെക്നീഷ്യൻ
ഒഴിവ്-2. യോഗ്യത-ബി.എസ്‌സി. (എം.എൽ.ടി.). പൾമനറി ഫങ്ഷൻ ടെസ്റ്റ് ലബോറട്ടറി/അലർജി ലബോറട്ടറി/റെസ്‌പറേറ്ററി അലർജി ആൻഡ് ഇമ്യൂണോതെറാപ്പി ലബോറട്ടറിയിലും കംപ്യൂട്ടർ സോഫ്റ്റ് വേറിൽ ഓരോവർഷത്തെയും പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണനയുണ്ടാവും. ശമ്പളം 29,200 രൂപ.
