‘നിധി താങ്കൾക്കരികെ’ : പരാതി പരിഹാര സമ്പർക്ക പരിപാടി 10ന്

കണ്ണൂർ : കണ്ണൂർ റീജ്യണൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ആഗസ്റ്റ് 10ന് രാവിലെ പത്ത് മുതൽ 11.30 വരെ ഗുണഭോക്താക്കൾക്കായി ‘നിധി താങ്കൾക്കരികെ’ പ്രതിമാസ ഓൺലൈൻ പരാതി പരിഹാര സമ്പർക്ക പരിപാടി നടത്തും. കണ്ണൂർ, കാസർകോട് ജില്ലകളിലെയും മാഹി കേന്ദ്രഭരണ പ്രദേശത്തെയും ഇ.പി.എഫ് അംഗങ്ങൾ, ഇ.പി.എസ് പെൻഷണർമാർ, ഉടൻ വിരമിക്കുന്ന അംഗങ്ങൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, സ്ഥാപന ഉടമകൾ/പ്രതിനിധികൾ എന്നിവർക്ക് പങ്കെടുക്കാം. പരാതികൾ പത്തിന് തന്നെ തീർപ്പാക്കാൻ പി.എഫ് അക്കൗണ്ട് നമ്പർ/പി.പി.ഒ നമ്പർ, ഫോൺ നമ്പർ എന്നിവ സഹിതമുള്ള പരാതികൾ കണ്ണൂർ പ്രൊവിഡന്റ് ഫണ്ട് ഓഫീസിൽ ജൂലൈ 31ന് മുമ്പ് ലഭിക്കണം. ഫോൺ: 04972712388.