കണ്ണൂരിൽ റെയിൽവേ ട്രാക്കിൽ കരിങ്കൽ ചീളുകൾ നിരത്തിവെച്ച നിലയിൽ

Share our post

കണ്ണൂര്‍: വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ച്ചീളുകള്‍ വെച്ച സംഭവത്തില്‍ പോലീസും ആര്‍.പി.എഫും അന്വേഷണം തുടങ്ങി. പ്രദേശത്തെ വീട്ടുകാരില്‍നിന്നടക്കം മൊഴിയെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

ചെവ്വാഴ്‌ച‌‌‌ രാത്രി 9.15ന്‌ തിരുവനന്തപുരത്തേക്കുള്ള മലബാർ എക്‌സ്‌പ്രസ്‌ കടന്നുപോയപ്പോൾ ട്രാക്കിൽ തടസ്സം തോന്നിയ ലോക്കോപൈലറ്റാണ്‌ റെയിൽവേ അധികൃതരെ വിവരം അറിയിച്ചത്‌. ആർ.പി.എഫും വളപട്ടണം പൊലീസും സ്ഥലത്തെത്തി പരിശോധിപ്പോള്‍ ട്രാക്കിൽ കരിങ്കൽ ചീളുകൾ നിരത്തിവെച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 
കഴിഞ്ഞ 17-ാം തീയതി മുതല്‍ കണ്ണൂരിലെ വിവിധയിങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആദ്യം കണ്ണൂര്‍ ആനയിടുക്കിലും പിന്നീട് ചിറക്കലിലും കരിങ്കല്‍ച്ചീളുകള്‍ ട്രാക്കില്‍ വെച്ചതായി കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വളപട്ടണത്തും സമാനസംഭവമുണ്ടായത്. സംഭവത്തില്‍ അട്ടിമറിശ്രമമടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!