അഞ്ചരവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 46 വർഷം തടവും രണ്ടേമുക്കാൽ ലക്ഷം പിഴയും
അഞ്ചര വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 46 വർഷം തടവും രണ്ടേമുക്കാൽ ലക്ഷം രൂപ പിഴയും. കോങ്ങാട് സ്വദേശി അയൂബിനെയാണ് പട്ടാമ്പി ഫാസ്റ്റ്‌ട്രാക്ക് കോടതി ശിക്ഷിച്ചത്.
വർഷങ്ങൾക്ക് മുമ്പാണ് കുട്ടിയെ അയൂബ് പീഡിപ്പിച്ചത്. വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി തൊട്ടടുത്ത പറമ്പിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കേസിൽ 16 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകൾ ഹാജരാക്കി. തുടർന്നാണ് ഇന്ന് ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും ജഡ്‌ജി സതീഷ് കുമാർ വിധിച്ചു. തുക നൽകിയില്ലെങ്കിൽ രണ്ടര വർഷം അധികശിക്ഷ അനുഭവിക്കണം.