ഖുർആൻ സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതി ഷഹന മോൾ

Share our post

താനൂർ എടക്കടപ്പുറം സ്വദേശി ഷഹന മോൾ ഒമ്പതുമാസത്തെ പരിശ്രമത്തിനൊടുവിൽ ഖുർആൻ പൂർണമായും സ്വന്തം കൈപ്പടയിൽ എഴുതി പൂർത്തിയാക്കാനായതിന്റെ നിർവൃതിയിലാണ്. തെറ്റുകൾ വരാതെ ശ്രദ്ധിച്ചും സൂക്ഷ്മതയോടെ സമയമെടുത്തുമാണ് ഷഹന മനോഹരമായ കൈപ്പടയിൽ 609 പേജുകളുള്ള ഖുർആൻ പകർത്തിയെഴുത്ത് പൂർത്തിയാക്കിയത്.

അറബിക് കാലിഗ്രഫിയിലുണ്ടായിരുന്ന താൽപര്യമാണ് ഖുർആൻ പകർത്തിയെഴുതുന്നതിലേക്ക് ഷഹനയെ നയിച്ചത്. വിദേശത്തായിരുന്ന ഭർത്താവ് പി.പി. അഫ്സലിന്റെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണയും പ്രോത്സാഹനവും തുടങ്ങി വെച്ച എഴുത്ത് മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകാൻ സഹായിച്ചു.

ഭർത്താവ് പി.പി. അഫ്സലിനും മൂന്നര വയസ്സുകാരനായ മകൻ മുഹമ്മദ് ഫായിസിനുമൊപ്പം ചെട്ടിപ്പടിയിലാണ് ഷഹന താമസിക്കുന്നത്. താനൂരിലെ കെ.വി. റഹീം – ഷഹർബാനു ദമ്പതികളുടെ മകളാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!