ഐ.എച്ച്.ആർ.ഡി: അപേക്ഷ തീയ്യതി നീട്ടി
ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിങ്ങ് കേളേജിൽ ജൂലൈ മാസത്തിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആന്റ് സെക്യൂരിറ്റി കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 30 വരെ നീട്ടി. ബിടെ-ക്/എം-ടെക്/എം.സി.എ/ബി.എസ്.സി/എം.എസ്.സി കംമ്പ്യൂട്ടർ സയൻസ്/ബി.സി.എ യോഗ്യതയുള്ളവർക്കും അവസാന വർഷ പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.ihrd.ac.in, www.cek.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 9447402630, 0469 2677890, 2678983, 8547005034