കൊളച്ചേരിയിൽ വാഹനപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

മയ്യിൽ: കൊളച്ചേരി മുക്ക് പാടിച്ചാൽ നോബിൾ ക്രഷറിയുടെ മുന്നിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽ നടയാത്രക്കാരൻ കമ്പിൽ പന്ന്യങ്കണ്ടി സ്വദേശി പി.പി.റാസിക്ക് (31) മരിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കൊളച്ചേരി മുക്ക് ഭാഗത്തേക്ക് നടന്ന് പോകുകയായിരുന്ന റാസിക്കിനെ ബോലേറോ ജീപ്പ് ഇടിക്കുകയായിരുന്നു. കണ്ണൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ച റാസിക്ക് ചൊവ്വാഴ്ച രാവിലെയോടെയാണ് മരിച്ചത്.