താഴെ തൊണ്ടിയിലെ റോഡിലെ വെള്ളക്കെട്ട് ശ്രമദാനത്തിലൂടെ ഒഴിവാക്കി

തൊണ്ടിയിൽ: സെയ്ന്റ് ജോൺസ് യു.പി.സ്‌കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ താഴെ തൊണ്ടിയിലുള്ള വെള്ളക്കെട്ട് ഒഴിവാക്കുകയും അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റുകയും ചെയ്തു. പേരാവൂർ പഞ്ചായത്തംഗങ്ങളായ നൂറുദ്ധീൻ മുള്ളേരിക്കൽ, രാജു ജോസഫ്, പി.ടി.എ പ്രസിഡന്റ് തങ്കച്ചൻ കോക്കാട്ട്, അംഗങ്ങളായ സിബി കുമ്പക്കൽ, ജോയ് കുമ്പിളിമാക്കൽ, നാട്ടുകാരായ സന്തോഷ് കോക്കാട്ട്, ജോമി ജോർജ്, ബിൻസു വർഗീസ്, സിബി കല്ലുമാരുകുന്നേൽ എന്നിവർ നേതൃത്വം നൽകി.