ജലജീവൻ പദ്ധതി: വാക് ഇൻ ഇന്റർവ്യു

Share our post

കണ്ണൂർ: ജലജീവൻ പദ്ധതിയുടെ ഭാഗമായി മാലൂർ, ന്യൂ മാഹി, കടമ്പൂർ, കതിരൂർ, പന്ന്യന്നൂർ, കുന്നോത്ത്പറമ്പ്, മൊകേരി, തൃപ്പങ്ങോട്ടൂർ എന്നീ പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്നതിന് പഞ്ചായത്ത്, സമിതികൾ, ഗുണഭോക്താക്കൾ എന്നിവരെ സജ്ജമാക്കുന്നതിനും നിർവ്വഹണ ഏജൻസികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനുമായി കുടുംബശ്രീ മിഷൻ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അതത് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള വ്യക്തികൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ, വനിതകൾ എന്നിവർക്ക് മുൻഗണന.

ടീം ലീഡർ: എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജിയും ഗ്രാമ വികസനവുമായി ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയവും. ജലവിതരണ പദ്ധതികളിൽ ഉള്ള ജോലി പരിചയം അഭികാമ്യം. ഒഴിവുകൾ നാല്. 

കമ്മ്യൂണിറ്റി എഞ്ചിനീയർ: ബി ടെക് /ഡിപ്ലോമ (സിവിൽ എഞ്ചിനീയറിംഗ്). കൂടാതെ ഗ്രാമവികസന പദ്ധതികളുമായോ ജലവിതരണ പദ്ധതികളുമായോ ബന്ധപ്പെട്ട് ജോലി പരിചയം. ഒഴിവുകൾ നാല്. 

കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ: ഡിഗ്രി, റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയിൽ ഏതെങ്കിലും ഒന്നിലുള്ള പ്രവൃത്തി പരിചയ അഭികാമ്യം, കുടുംബശ്രീ അംഗങ്ങൾ/ കുടുംബാംഗങ്ങൾ ആയിരിക്കണം. അതത് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ളവരായിരിക്കണം. ഒഴിവുകൾ എട്ട്.

താൽപര്യമുള്ളവർ ജൂലൈ 21 രാവിലെ 10.30 മുതൽ ഒരു മണി വരെ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി വിശദമായ ബയോഡാറ്റയും യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും സഹിതം ബി.എസ്.എൻ.എൽ ഭവൻ, മൂന്നാം നില, സൗത്ത് ബസാറിലുള്ള കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ ഹാജരാവണം. ഫോൺ: 0497 2702080.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!