പുരസ്‌കാരനേട്ടവുമായി പെരളശേരി സ്വദേശിനി

Share our post

കണ്ണൂർ : ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐ.സി.എ.ആർ) പുരസ്‌കാരം പെരളശേരി സ്വദേശിനിക്ക്‌. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിലെ (സി.എം.എഫ്‌.ആർ.ഐ) ഗവേഷക ഡോ. എം. അനുശ്രീയാണ്‌ മികച്ച ഡോക്ടറൽ ഗവേഷണ പ്രബന്ധത്തിനുള്ള ജവഹർലാൽ നെഹ്‌റു പുരസ്‌കാരം നേടിയത്‌. മികച്ച വാർഷിക റിപ്പോർട്ടിനുള്ള പുരസ്‌കാരവും സി.എം.എഫ്‌.ആർ.ഐ നേടി. 
കടൽ പായലിൽനിന്നും വേർതിരിച്ചെടുക്കുന്ന ജൈവ സംയുക്തങ്ങളുടെ ഔഷധമൂല്യങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധമാണ്‌ അനുശ്രീയെ പുരസ്‌കാരത്തിന്‌ അർഹമാക്കിയത്‌. അരലക്ഷം രൂപയും വെള്ളിമെഡലും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ്‌ പുരസ്‌കാരം. പെരളശേരിയിലെ സി കെ വേണുഗോപാലിന്റെയും എം. ഗൗരിയുടെയും മകളാണ്‌. മർച്ചന്റ്‌ നേവിയിൽ എൻജിനിയറായ മനീഷ്‌ മനോഹരന്റെ ഭാര്യയാണ്‌. സി.എം.എഫ്‌.ആർ.ഐ.യിലെ പ്രിൻസിപ്പൽ സയന്റിസ്‌റ്റ്‌ ഡോ. കാജൽ ചക്രവർത്തിയുടെ കീഴിലായിരുന്നു ഗവേഷണം.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!