പേരാവൂരിലെ വ്യാപാര സ്ഥാപനത്തിനുള്ളിൽ വിഷപ്പാമ്പ്

പേരാവൂർ : ടൗണിൽ ഇരിട്ടി റോഡിലുള്ള സൂപ്പർ റവ സ്റ്റോഴ്സിനുള്ളിൽ വിഷപ്പാമ്പ് കയറി. രാവിലെ കട തുറന്ന് അകത്ത് കയറിയ കടയുടമയാണ് മിഠായി ഭരണിയുടെ മുകളിൽ പാമ്പിനെ കണ്ടത്. കടയുടമയും സമീപ കടകളിലുള്ളവരും ചേർന്ന് വടി കൊണ്ട് നിലത്തേക്ക് ഇറക്കിയ പാമ്പ് ഫുട്പാത്തിലെ വിടവിലൂടെ ഓവുചാലിനടിയിലേക്ക് ഇഴഞ്ഞു പോവുകയും ചെയ്തു.