വിവാഹസത്‌കാരം മാറ്റി; കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് രണ്ടുലക്ഷം നൽകി കുടുംബം

കൊളച്ചേരി : വിവാഹ സത്‌കാരത്തിനായി നീക്കിവെച്ച രണ്ടുലക്ഷം രൂപ കരൾമാറ്റ ശസ്ത്രക്രിയക്ക് കൈമാറി ദമ്പതിമാർ. കുറുമാത്തൂരിലെ പി.വി.നാരായണന്റെ കരൾമാറ്റ ശസ്ത്രക്രിയക്കായാണ് കണ്ണാടിപ്പറമ്പിലെ സി.പി.രാധാകൃഷ്ണന്റെയും എൻ.ശൈലജയുടെയും മകൻ അതുൽകൃഷ്ണൻ തുക നൽകിയത്.
കണ്ണാടിപ്പറമ്പിലെ വീട്ടിൽ നടന്ന ചടങ്ങിൽ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ പി.വി.നാരായണന്റെ കുടുംബത്തിന് തുക കൈമാറി. എം.ദാമോദരൻ, കെ.എം. ശിവദാസൻ, ഒ. നാരായണൻ, കെ. ബൈജു, അഡ്വ. കെ. ഗോപാലകൃഷ്ണൻ, ശ്രീധരൻ സംഘമിത്ര, എൻ.കോമളം, കെ.എൻ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കല്യാശ്ശേരിയിലെ കെ. ശ്രീകുമാറാണ് കരൾ ദാനംചെയ്യാൻ തയ്യാറായത്.