കെ.എസ്.എസ്.പി.എ പേരാവൂർ മണ്ഡലം കമ്മിറ്റി കുട വിതരണം നടത്തി

പേരാവൂർ : കെ.എസ്.എസ്.പി.എ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ കാരുണ്യ സ്പർശം ചാരിറ്റബിൾ പദ്ധതിയുടെ ഭാഗമായി തൊണ്ടിയിൽ സെയ്‌ന്റ് ജോൺസ് യു.പി സ്കൂളിലെ കുട്ടികൾക്ക് കുട വിതരണം നടത്തി. പ്രധമാധ്യാപിക
എൻ.എസ് സൂസമ്മ, കെ.എസ്.എസ്.പി.എ പേരാവൂർ മണ്ഡലം സെക്രട്ടറി ടി.ജെ എൽസമ്മ, കെ. മോഹനൻ എന്നിവർ സംസാരിച്ചു.