പ്രായപൂര്‍ത്തിയാകാതെ വണ്ടിയോടിച്ചു; 25-വയസ്സുവരെ ലൈസന്‍സ് നല്‍കരുതെന്ന് കോടതി

Share our post

പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് സ്‌കൂട്ടറുമായി കറങ്ങിയയാള്‍ക്ക് 25 വയസ്സുവരെ ലൈസന്‍സ് നല്‍കരുതെന്ന് കോടതിവിധി. കുട്ടി ഓടിച്ച സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് റദ്ദ്‌ ചെയ്യണമെന്നും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) വിധിച്ചിട്ടുണ്ട്.

2019-ലാണ് കേസിനാസ്പദമായ സംഭവം. പന്നിയങ്കര പോലീസ് വാഹനപരിശോധനയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടറുമായി പോകുമ്പോള്‍ പിടികൂടുകയായിരുന്നു. കോടതി 2021 നവംബറില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് ഉത്തരവ് ആര്‍.ടി.ഒ.യ്ക്ക് ലഭിക്കുന്നത്. അതിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച മുതല്‍ ഒരുവര്‍ഷത്തേക്കാണ് സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുകയെന്ന് കോഴിക്കോട് ആര്‍.ടി.ഒ. പി.ആര്‍. സുമേഷ് പറഞ്ഞു.

വാഹനം ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടിലേക്ക് മാറ്റി. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളക്കം നിരവധിപേര്‍ സ്‌കൂട്ടറടക്കമുള്ള വാഹനങ്ങളുമായി നിരത്തിലേക്കിറങ്ങുന്നത് സ്ഥിരംസംഭവമാണ്. ഇത്തരത്തിലുള്ള ശിക്ഷകള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള താക്കീതായി മാറുമെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്റെ പ്രതീക്ഷ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!