85കാരിയെ ബലാത്സംഗം ചെയ്ത 50-കാരൻ അറസ്റ്റില്‍

85കാരിയെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റില്‍. പ്രാക്കുളം പള്ളാപ്പിൽ മേലേ ലക്ഷം വീട് കോളനിയില്‍ ജോര്‍ജ് (50) ആണ് അഞ്ചാലുംമൂട് പൊലീസിന്‍റെ പിടിയിലായത്.
ഇയാള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ വയോധിക വിവരം ആരോടും പറഞ്ഞിരുന്നില്ല. പ്രതിയായ ജോര്‍ജ് പകല്‍ സമയങ്ങളില്‍ വയോധികയുടെ വീട്ടിലേക്ക് കയറി പോകുന്നത് ശ്രദ്ധയില്‍പെട്ട് നാട്ടുകാര്‍ വീട്ടുകാരെ വിവരമറിയിക്കുകയും തുടര്‍ന്ന്, വയോധികയുടെ ബന്ധുക്കള്‍ അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. എസ്.സി എസ്.ടി വകുപ്പ് പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.