Breaking News
കുളവയൽ തോടുപോലെ തെളിഞ്ഞൊഴുകുന്നു ഇവരുടെ ജീവിതം
പയ്യന്നൂർ : മഴയൊന്നു ചാറിയാൽ കൂടുംകുടുക്കയും എടുത്ത് അഭയസ്ഥാനം തേടേണ്ട സ്ഥിതിയായിരുന്നു രണ്ട് കൊല്ലം മുൻപ് വരെ കുളവയൽ എസ്.സി കോളനി നിവാസികളുടേത്. ഇന്ന് മഴ തിമിർക്കുമ്പോൾ പോലും അവരുടെ മുഖത്ത് ആശങ്കയില്ല. ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിറവിലാണവർ. തൊഴിലുറപ്പ് പദ്ധതിയും ഒരു ജനതയുടെ അതിജീവനശേഷിയും ഒരുമിച്ചതിന്റെ വിജയഗാഥ പാടുന്നവർ. കാലങ്ങളായുള്ള വെള്ളപ്പൊക്ക ഭീഷണിക്ക് അങ്ങിനെ അറുതികണ്ടവർ.
മഴ പെയ്യുന്നതോടെ കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് ഒമ്പതാം വാർഡിലെ കുളവയൽ തോട് കവിഞ്ഞൊഴുകും. പ്രദേശമാകെ വെള്ളം കയറും. അതോടെ ദുരിതാശ്വാസ ക്യാമ്പ് മാത്രമാവും കുളവയൽ നിവാസികൾക്കാശ്രയം. രണ്ട് വർഷം മുമ്പ് വരെ ഇതായിരുന്നു സ്ഥിതി. തോട്ടിലെ മണ്ണ് നീക്കി അരിക് കെട്ടി വൃത്തിയാക്കിയതോടെയാണ് ദുരിതം അവസാനിച്ചതെന്ന് പ്രദേശവാസിയായ വി.പി. ഷാജൻ പറഞ്ഞു. പഞ്ചായത്തിന്റെ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം നാടാകെ ഒന്നിച്ചപ്പോൾ ഒരു പ്രദേശം തന്നെ സുരക്ഷിതമായൊരു മഴക്കാലത്തിന്റെ ആശ്വാസത്തിലേക്ക് വഴിമാറുകയായിരുന്നു.
ആലക്കാട് കാശിപുരത്തു നിന്ന് ഒഴുകി കവ്വായിപ്പുഴയിൽ ചേരുന്ന കുളവയൽത്തോടിന് വെറും മൂന്ന് മീറ്റർ വീതിയെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത് 15 മീറ്ററായി. ആഴവും കൂട്ടി. അമ്പതിനായിരം രൂപ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി തുടങ്ങിയത്. മൈനർ ഇറിഗേഷൻ വകുപ്പിന്റെ സഹായത്തോടെ ജെ.സി.ബി ഉപയോഗിച്ച് രണ്ട് ദിവസം കൊണ്ട് തോട്ടിലെ മണ്ണ് നീക്കി. ബണ്ടു കെട്ടി. വാഹനങ്ങൾക്ക് കടന്നു പോകാവുന്ന മൺപാതയുമുണ്ട് ഇപ്പോൾ.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 89000 രൂപയുടെ പ്രവൃത്തിയാണ് നടപ്പാക്കിയത്. ഒമ്പത്, 12 വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ 300 തൊഴിൽ ദിനങ്ങളിലായാണ് പ്രവൃത്തി പൂർത്തിയാക്കിയത്. ഒപ്പം നാട്ടുകാരുടെ കൂട്ടായ സഹകരണവുമുണ്ടായി. നേരത്തെ മഴക്കാലത്ത് വലിയചാൽ ഗവ.എൽ.പി സ്‌കൂളിലേക്ക് ചേക്കേറേണ്ടി വന്ന 33 കുടുംബങ്ങളുടെ ജീവിതമാണ് സുരക്ഷിതമായത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു