തളിര് സ്കോളർഷിപ് പരീക്ഷ: കുട്ടികൾക്കായി 16 ലക്ഷം രൂപ

Share our post

കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 2022 നവംബറിൽ നടത്തുന്ന തളിര് സ്കോളർഷിപ് പരീക്ഷയുടെ റജിസ്ട്രേഷൻ ആരംഭിച്ചു. https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റ് വഴി 2022 ഓഗസ്റ്റ് 31 വരെ റജിസ്റ്റർ ചെയ്യാം. 200 രൂപയാണ് റജിസ്ട്രേഷൻ ഫീസ്. റജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഒരു വർഷത്തെ തളിര് മാസിക സൗജന്യമായി ലഭിക്കും. ജൂനിയർ (5,6,7 ക്ലാസുകൾ), സീനിയർ (8,9,10 ക്ലാസുകൾ) വിഭാഗങ്ങളിലായാണ് പരീക്ഷ നടക്കുക.

പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, സ്കൂൾ സിലബസുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാണ് പരീക്ഷ. ഓൺലൈൻ വഴിയാണ് ജില്ലാതല പരീക്ഷ. തുടർന്ന്‌ സംസ്ഥാനതലത്തിലും പരീക്ഷ നടക്കും. ജില്ലാതല മത്സരവിജയികൾക്ക് ഓരോ ജില്ലയിലും 60 കുട്ടികൾക്ക് 1000 രൂപയുടെ സ്കോളർഷിപ്പും 100 കുട്ടികൾക്ക് 500 രൂപയുടെ സ്കോളർഷിപ്പും ലഭിക്കും. കേരളത്തിലൊട്ടാകെ രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികൾക്കായി 16 ലക്ഷം രൂപയുടെ സ്കോളർഷിപ്പുകളാണ് വിതരണം ചെയ്യുക. സംസ്ഥാനതലത്തിൽ ഇരു വിഭാഗത്തിലും ആദ്യമെത്തുന്ന 3 സ്ഥാനക്കാർക്ക് 10000, 5000, 3000 രൂപയുടെ സ്കോളർഷിപ്പുകളും നൽകും.  വിവരങ്ങൾക്ക് – 8547971483, 0471-2333790.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!